കണ്ണൂർ:ഗവ. കോളജ് ചൊക്ലിയുടെ അഭിമുഖ്യത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഹോക്കി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും കണ്ണൂർ എസ് എൻ കോളജ് ചാമ്പ്യൻമ്മാരായി. രണ്ടാം സ്ഥാനം നിർമ്മലഗിരി കോളേജും, മൂന്നാം സ്ഥാനം ഗവ. കോളേജ് മാനന്തവാടിയും കരസ്ഥമാക്കി.
സമാപന ചടങ്ങിൽ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ ജോസഫ് സമ്മാനങ്ങൾ വിതരണം നടത്തി. ചടങ്ങിൽ എസ്.എൻ.കോളജ് പ്രിൻസിപ്പാൾ ഡോ.കെ.അജയകുമാർ, അസിസ്റ്റൻഡ് ഡയറക്ടർ ഡോ.കെ.വി.അനൂപ് , തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.വിനോദ് , ചൊക്ലി കോളജ് കായിക വിഭാഗം അദ്ധ്യാപകൻ ഫ്രൈജോ, നിർമ്മലഗിരി കായികവിഭാഗം അദ്ധ്യാപകൻ ഷിനിൽ കുരിയാക്കോസ് എന്നിവർ സംസാരിച്ചു.
ഡോ. കെ. അജയകുമാർ
Mob: 9447438787
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |