പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പ് പരിസരത്ത് ടിപ്പർ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർമാർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു.പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ജനപ്രതിനിധികളും മറ്റും ചേർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം നടന്നത്. മണിക്കൂറുകൾ ഗതാഗതംതടസ്സപ്പെട്ടു.കനത്ത മഴയിൽ നാട്ടുകാരും പൊലീസും ജനപ്രതിനിധികളും ഏറെ പരിശ്രമിച്ചാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. ക്രെയിൻ ഉപയോഗിച്ച് വണ്ടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആഴ്ചകൾക്ക് മുമ്പ് ഇതെ സ്ഥലത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരു യുവതി മരിച്ചിരുന്നു.ഈ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |