SignIn
Kerala Kaumudi Online
Friday, 26 April 2024 10.49 AM IST

ആർ.ശങ്കർ അനുസ്മരണം

കൊട്ടാരക്കര : ആർ.ശങ്കർ അനുസ്മരണം 7ന് സമുചിതമായി ആചരിക്കാൻ പുത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ശങ്കർ ഫൗണ്ടേഷൻ തീരുമാനിച്ചു. ഫൗണ്ടേഷൻ ഹാളിൽ ചെയ‌ർമാൻ ആർ.ഭാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. കോട്ടാത്തല സത്യപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു, പാങ്ങോട്ടെ ആർ.ശങ്കർ സ്മൃതിയിൽ രാവിലെ പുഷ്പാർച്ചന, ദീപ ശിഖാ പ്രയാണം എന്നിവ നടക്കും.

ദീപ ശിഖാപ്രയാണത്തിന് ശങ്കർ ഫൗണ്ടേഷൻ ഓഫീസിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് ശേഷം കൊല്ലം ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം നടത്തും. ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുളള ശ്രീനാരായണ ഗുരു സിവിൽ സർവീസ് അക്കാദമിയുടെ പ്രവർത്തനം വിപുലമാക്കാൻ യോഗം ഡയറക്ടറെ ചുമതലപ്പെടുത്തി. ഡോ.സുരേഷ് കുമാർ, പുത്തൂർ സുരേഷ് കുമാർ, വിജയൻ പാങ്ങേട്,സുരേഷ് വിപഞ്ചിക, സുകു കോട്ടാത്തല, പ്രേംജിത് ലാൽ എന്നിവർ സംസാരിച്ചു. ട്രഷറർ ഷാജി ലാൽ സ്വാഗതവും വസന്തകുമാർ കല്ലിൻപുറം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.