SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.50 PM IST

വിത്തുകൾക്ക് സ്ത്രീ നാമം ഉചിതമെന്ന് മന്ത്രി

p

കോട്ടയം: അരിക്കും വിത്തിനും എന്താണ് സ്ത്രീകളുടെ പേരിടുന്നത്?​

മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃഷി മന്ത്രി പി.പ്രസാദ് ഉടൻ ഉത്തരം നൽകി - ''വിത്തുകൾക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുദ്പാദന കഴിവുള്ളതുകൊണ്ടാണ്. ജീവികളിലെ പെൺ വർഗ്ഗമാണ് പ്രസവിക്കുന്നതും മുട്ടയിടുന്നതും. പൂവൻകോഴി മുട്ടയിട്ടതായോ പുരുഷൻ പ്രസവിച്ചതായോ കേട്ടിട്ടില്ല. പുരുഷന്മാർ അതിൽ അസ്വസ്ഥരാകേണ്ട'' - മന്ത്രിയുടെ മറുപടിയിൽ എല്ലാവർക്കും ചിരിപൊട്ടി.

കോട്ടയം പ്രസ്ക്ളബിലെ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു,​ ജില്ലാ കൃഷി ഓഫീസർ ഗീതാ വറുഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.