തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ പ്രതികളായ ഗ്രീഷ്‌മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. അതേസമയം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌ത ഗ്രീഷ്‌മയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. കേസിൽ തുടരന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിയമോപദേശം റൂറൽ എസ് പി, ഡിജിപിയ്‌ക്ക് കൈമാറും.
സംഭവം നടന്നതും പ്രതികൾ ഗൂഢാലോചന നടത്തിയതും തമിഴ്നാട്ടിലായതിനാലാണ് കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റുന്നത് ഉചിതമെന്ന് നിയമോപദേശം കിട്ടിയത്. ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയ്‌ക്ക് കൈമാറും. കേസന്വേഷിച്ച ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ജോൺസണോടും കോടതിയിൽ ഹാജരാകാൻ ഇന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |