കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ ഈ അദ്ധ്യയനവർഷത്തെ പ്രവേശനത്തിന് നിലവിലുള്ള സീറ്റുകളിലേയ്ക്ക് 7ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അതിനുശേഷം ഒഴിവു വരികയാണെങ്കിൽ എട്ടിനും പ്രവേശനം നടത്തും. യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, പരിഗണന ആവശ്യമുള്ളവർ ജാതി, വരുമാനം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും (അക്കൗണ്ട് മുഖേന എ.ടി.എം കാർഡ് ഉപയോഗിച്ച് ആയിരിക്കും ഫീസ് എടുക്കുന്നത്) സഹിതം രക്ഷാകർത്താവിനൊപ്പം ഹാജരാകണം. ഫോൺ: 94 00 00 64 69, 80 75 901 486
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |