തൃക്കരിപ്പൂർ: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ വ്യാപക നാശം. തെങ്ങുകളും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ കെ.പി.ഹരിണാക്ഷിയുടെ വീട്ടിലെ മെയിൻ സ്വിച് ബോർഡ് പൊട്ടിത്തെറിച്ചു. വയറിംഗ് കത്തി വൈദ്യുതി ബന്ധം താറുമാറായി. വീട്ടു പറമ്പിലെ രണ്ട് തെങ്ങുകൾ മിന്നലേറ്റ് നശിച്ചു. മിന്നലിൽ ഒരു തെങ്ങിൻ തീ പിടിക്കുകയും മറ്റൊന്ന് നെടുകെ പിളരുകയും ചെയ്തു. നടക്കാവിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. സി.പി. ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി ബിജിഷ്, സി.പി.എം നടക്കാവ് ബ്രാഞ്ച് സെക്രട്ടറി എം.വി. മോഹനൻ എന്നിവരുടെ ഗൃഹോപകരണങ്ങളും ഇടിമിന്നലിൽ നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |