മണ്ണാർക്കാട്: കോട്ടപ്പുറം തോട്ടര പ്രൈവറ്റ് ഐ.ടി.ഐ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക്, എച്ച് ഡി.എഫ്.സി ബാങ്ക് എന്നിവരുടെ സഹകരണത്തോടെ മണ്ണാർക്കാട് റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തോട്ടര പി.കെ.എം ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രൊസ് സൊസൈറ്റി മണ്ണാർക്കാട് ബ്രാഞ്ച് ചെയർമാൻ യു.കെ. നായർ അദ്ധ്യക്ഷത വഹിച്ചു.
റെഡ്ക്രോസ് ജനറൽ സെക്രട്ടറി സന്തോഷ് മണ്ണാർക്കാട്, മെഡിക്കൽ ഓഫീസർ ഡോ. ബിൻസി, നഴ്സിംഗ് ഓഫീസർ ദിനേഷ്, ബ്ലഡ് ബാങ്ക് കൗൺസിലർ മൊയിനുദീൻ, മുൻ ഐ.ടി.ഐ പ്രിൻസിപ്പൽ വി.എൻ. ചന്ദ്രൻ, പി.ടി എ പ്രസിഡന്റ് ഗോപകുമാർ, ഐ.ടി.ഐ മാനേജ്മെന്റ് നാരായണൻ, റെഡ്ക്രോസ് ബ്ലഡ് ഡൊണേഷൻ കോ ഓഡിനേറ്റർ കെ.പി ദേവദാസ് എന്നിവർ പങ്കെടുത്തു. നാൽപത് വിദ്യാർത്ഥികൾ രക്തം നൽകി. ഐ.ടി.ഐ അദ്ധ്യാപകരും റെഡ് ക്രോസ് വളണ്ടിയർമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |