SignIn
Kerala Kaumudi Online
Friday, 26 April 2024 7.08 AM IST

രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്കിന് 10ലക്ഷം

a

തിരുവനന്തപുരം: രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. തുക അനുവദിച്ചുള്ള ഫയൽ ധനവകുപ്പ്, പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ ഉത്തരവിറങ്ങിയേക്കും. ഡെന്റൽ ക്ലിനിക്കിന് തുക ആവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി കഴിഞ്ഞ ജൂലായ് 26നാണ് സർക്കാരിന് കത്ത് നൽകിയിരുന്നത്. എന്നാൽ ധനവകുപ്പ് തീരുമാനമെടുക്കാതെ മാറ്റിവച്ചു.

ഗവർണറുമായി ഏറ്റുമുട്ടൽ കടുത്തതിന് പിന്നാലെയാണ് ഡെന്റൽ ക്ലിനിക്ക് പണം അനുവദിച്ചതെന്നത് ശ്രദ്ധേയമാണ്. രാജ്ഭവനിൽ ഇ -ഓഫീസ് സംവിധാനവും കേന്ദ്രീകൃത നെ​റ്റ്‌വർക്കും ഒരുക്കുന്നതിന് 75 ലക്ഷം രൂപ അടുത്തിടെ അനുവദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJBHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.