മല്ലപ്പള്ളി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 -ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം പ്രസിഡന്റ് ജയൻ ക്ലാസിക്കിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോ പ്രദർശനം മല്ലപ്പള്ളി സി ഐ വിപിൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്ക് മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് അവാർഡ് വിതരണം നിർവഹിച്ചു. സന്തോഷ് ഫോട്ടോ വേൾഡ്, ഹേമന്തര നാഥ്, തോമസുകുട്ടി , പ്രകാശ് നെപ്ട്യൂൺ , സന്ദീപ് ദാസ് , രമ്യ ലക്ഷ്മി, സനീഷ് ദേവസ്യ ,ശ്രീ ഹരി ഭാവന, രാജു അച്ചൂസ്, ഷണ്മുഖദാസ്, ഗ്രിഗറി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് -ജയൻ ക്ലാസിക്, സെക്രട്ടറി- ഗ്രിഗറി അലക്സ്, ട്രഷറർ -സണ്ണി, സി ജോസഫ് .എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |