SignIn
Kerala Kaumudi Online
Friday, 26 April 2024 3.59 PM IST

ഐ.ആർ.ഇ.എൽ ചവറ - വിജിലൻസ് വാരാഘോഷം

irel-chavara
വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഭാരതം എന്ന സന്ദേശവുമായി ഇന്നലെ രാവിലെ ചവറയിൽ നിന്ന് ആരംഭിച്ച ഐ.ആർ. ഇ. എൽ മിനി മാരത്തോൺ കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ ഫ്ലാഗ് ഒഫ് ചെയ്യുന്നു

ചവറ: ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ. ഇ. എല്ലിൽ 31 മുതൽ വിജിലൻസ് ബോധവത്കരണ വാരാഘോഷം നടക്കും. വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഭാരതം എന്ന സന്ദേശവുമായി ഇന്നലെ രാവിലെ ചവറയിൽ നിന്ന് ആരംഭിച്ച ഐ.ആർ. ഇ. എൽ മിനി മാരത്തോൺ കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. മാരത്തോൺ നീണ്ടകര, ചവറ മൈനിംഗ് മേഖലകളിലൂടെ കമ്പനിയിൽ സമാപിച്ചു. മാരത്തോണിൽ അസി. കമ്മിഷണർ, ഐ.ആർ. ഇ. എൽ യൂണിറ്റ് മേധാവി ആർ.വി.വിശ്വനാഥ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എൻ. എസ്.അജിത്ത്, റിട്ട.വിംഗ് കമാൻഡർ അനിൽ കുമാർ , ചവറ പൊലീസ് എസ്.എച്ച്.ഒ വിപിൻ കുമാർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ നജീബ്, കമ്പനി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു.

സ്ക്കൂൾ/കോളേജ് വിദ്യാർത്ഥികൾ, ഉപഭോക്താക്കൾ, ജീവനക്കാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിജിലൻസ് ബോധവത്കരണ പരിപാടികളും മത്സരങ്ങളും ഒരാഴ്ചയായി നടന്നു വരുന്നു. നാളെ കമ്പനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് മുഖ്യാതിഥിയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.