SignIn
Kerala Kaumudi Online
Wednesday, 08 May 2024 8.28 AM IST

പറവകൾക്ക് വിരുന്നൊരുക്കാൻ ഐ.എം.എ യുടെ പൂങ്കാവനം ഒരുങ്ങുന്നു

ima
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ, കൊച്ചി കോർപ്പറേഷൻ, എഡ്രാക്ക് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷ തൈ നടീൽ പദ്ധതി ഐ.എം.എ ഹൗസ് കോംബൗണ്ടിൽ ഫലവൃക്ഷ തൈ നട്ട് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എം.വേണുഗോപാൽ, ഡോ. വി.പി.കുരൈ്യപ്പ്, ഡോ. വി.ഡി. പ്രദീപ് കുമാർ, ഡോ. ജോർജ് തുകലൻ, ഡോ. അനിത തിലകൻ, അഡ്വ.ഡി.ജി.സുരേഷ്, ഡോ. മരിയ വർഗീസ്, രജനി മണി തുടങ്ങിയവർ സമീപം.

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ, കൊച്ചി കോർപ്പറേഷൻ, എഡ്രാക്ക് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷ തൈ നടീൽ പദ്ധതിക്ക് തുടക്കമായി.

ഐ.എം.എ ഹൗസിന്റെ കോമ്പൗണ്ടിൽ ടി.ജെ.വിനോദ് എം.എൽ.എ ഫലവൃക്ഷ തൈകൾ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി എറണാകുളം നിയോജക മണ്ഡലത്തിൽ മുഴുവനും വ്യാപിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പേര, ചാമ്പ, നെല്ലി, റംബുട്ടാൻ, ഞാവൽ തുടങ്ങിയ ഫല വൃഷങ്ങൾ നടുന്നത്. അതിവേഗം വളരുന്ന കൊച്ചിയിൽ ഭക്ഷണ ദൗർലഭ്യം മൂലം പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് മുൻകൈ എടുക്കുന്നതെന്ന് ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത് പറഞ്ഞു. സെക്രട്ടറി ഡോ. ജോർജ് തുകലൻ, വാർഡ് കൗൺസിലർ രജനി മണി, എഡ്രാക് സെക്രട്ടറി അഡ്വ.ഡി.ജി. സുരേഷ് , ഐ.എം.എ ഹൗസ് ചെയർമാൻ ഡോ. വി.പി.കുര്യൈപ്പ് , മുൻ പ്രസിഡന്റുമാരായ ഡോ. വി.ഡി.പ്രദീപ് കുമാർ, ഡോ. എം. വേണുഗോപാൽ, ഡോ. മരിയ വർഗീസ്, വൈസ് പ്രസിഡന്റ് ഡോ. അനിത തിലകൻ തുടങ്ങിയവരും പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, IMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.