SignIn
Kerala Kaumudi Online
Friday, 26 April 2024 5.07 PM IST

'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി'; ജി 20 ഉച്ചകോടിയുടെ ലോഗോ  അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്സെെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ വെർച്ച്വലായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചത്.ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷ സ്ഥാനം. ഇത് രാജ്യത്തിന് ചരിത്ര നിമിഷമാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് 'വസുധെെവ കുടുംബകം'. ഇന്ത്യയുടെ സാംസ്കാരിക പെെതൃകത്തെയും വിശ്വാസത്തെയും കുറിക്കുന്ന പ്രതികമാണ് താമര.ജനങ്ങളുടെ നിർദ്ദേശങ്ങളാണ് ഇത്തരം ഒരു ലോഗോയ്ക്ക് പ്രചോദനമായത്'. അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ജി20 ചെയർമാൻ സ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നായിരിക്കും ഇത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, G20 SUMMIT, CWG2022, MODI, WORLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.