പത്തനംതിട്ട : ബി.എം.എസ് മോട്ടോർ യൂണിയനുകളുടെ നേതൃത്വത്തിൽ പത്തനംതിട്ട ആർ.ടി.ഓ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം പത്തനംതിട്ട ആർ.ടി.ഒയ്ക്ക് നൽകി. എം.എ.വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ആർ.ബിജു , രാജൻ പള്ളിക്കൽ, രാജൻപിള്ള , പി.ജി.ഹരികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |