ചങ്ങനാശേരി : തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി പിടിയിൽ. പായിപ്പാട് നാലുകോടി മാന്താനം മറ്റക്കാട്ട് പറമ്പിൽ വീട്ടിൽ ഷൈജു (21) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആരമലക്കുന്നിലായിരുന്നു സംഭവം. ഇവിടെ നിന്നിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |