SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.42 PM IST

കാട്ടുപൂക്കളുടെ വന്യസൗന്ദര്യം,​ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് മീരാ ജാസ്മിൻ,​ ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

kk

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുൻനിര നായികയായി മാറിയ താരമാണ് മീര ജാസ്മിൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന മീര ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെ 2016ൽ പത്ത് കല്പനകൾ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ജയറാമിന്റെ നായികയായി എത്തിയ മകൾ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.

സോഷ്യൽ മീഡിയയിലും മീര സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ഗ്ലാമറസ് ഫോട്ടോകളും മീര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കാട്ടുപൂക്കളുടെ വന്യസൗന്ദര്യം എന്ന കുറിപ്പോടെയാണ് മീര ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ചിത്രത്തിന് വൻവരവേല്പാണ് ആരാധകർ നൽകുന്നത്. ലേഡി മമ്മുക്ക എന്നും നിങ്ങൾക്ക് പ്രായമാകുന്നില്ലേ എന്നുമുള്ള കമന്റുകൾ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ,​

View this post on Instagram

A post shared by Meera Jasmine (@meerajasmine)

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും മീരാ ജാസ്മിൻ രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും മീരജാസ്മിൻ സ്വന്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEERA JASMINE, MEERA JASMINE PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.