ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അർജന്റീനയ്ക്ക് തലവേദനയായി യുവതാരം ജിയോവാന്നി ലോ സെൽസോയുടെ പരിക്ക്. കാൽത്തുടയിലെ പേശികൾക്കേറ്റ പരിക്കാണ് താരത്തിന് തലവേദനയായിരിക്കുന്നത്. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാൽ ലോകകപ്പ് നഷ്ടമാകുമെന്നും അർജന്റീനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിയ്യാറയൽ താരമായ ലോ സെൽസോയെ ലാലിഗയിൽ ഓക്ടോബർ 30ന് അത്ലറ്റിക് ബിൽബാവോയ്ക്കെതിരായ മത്സരത്തിനിടെ പേശിവലിവ് മൂലം പിൻവലിച്ചിരുന്നു. അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണിയുടെ പ്രിയതാരമാണ് ഈ സെൻട്രൽ മിഡ്ഫീൽഡർ. 2021ലെ അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിലും ലോ സെൽസോ പ്രധാന പങ്കുവഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |