ദോഹ: തന്റെ അഞ്ചാം ലോകകപ്പിന് ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള 26 അംഗടീമിനെ ഖത്തർ ലോകകപ്പിനായി പ്രഖ്യാപിച്ച് പോർച്ചുഗൽ. 2016ൽ യൂറോകപ്പ് നേടിക്കൊടുത്ത പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം വെറ്ററൻ ഡിഫൻഡർ പെപെ, മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്, എന്നിവരുമുണ്ട്.
യോഗ്യതാ റൗണ്ടിൽ നിന്ന് നേരിട്ട് കടക്കാൻ കഴിയാതിരുന്ന പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ മാറ്റുരയ്ക്കുന്നത്. നവംബർ 24ന് ഘാനയുമായാണ് ആദ്യ മത്സരം.
പെപെ, റൊണാൾഡോ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്.
39കാരനായ പെപയാണ് ടീമിലെ ഏറ്റവും സീനിയർ താരം.ക്രിസ്റ്റ്യാനോയ്ക്ക് 37 വയസുണ്ട്.
ക്രിസ്റ്റ്യാനോ , ബ്രൂണോ എന്നിവരെ കൂടാതെ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഡിയാഗോ ഡാലറ്റും 26 അംഗ ടീമിലുണ്ട്.
റെനാറ്റോ സാഞ്ചസിനും ലിവർപൂൾ താരം ഡിയാഗോ ജോട്ടയ്ക്കും സ്ക്വാഡിൽ ഇടം നേടാനായില്ല.
ഡീഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹാെസെ എന്നിവരാണ് ഗോൾകീപ്പർമാർ.
പോർച്ചുഗൽ ടീം
ഗോൾകീപ്പർമാർ: ഡീഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹാെസെ
ഡിഫൻഡർമാർ: യാവോ കാൻസെലോ, ഡിയോഗോ ഡാലറ്റ്, പെപ്പെ, നൂനോ മെൻഡസ്, റാഫേൽ ഗ്വിറേറോ, റൂബൻ ഡയാസ്, ഡാനിലോ പെരേര, അന്റോണിയോ സിൽവ
മിഡ്ഫീൽഡേഴ്സ് : ബെർണാഡോ സിൽവ, ജാവോ മരിയോ, വില്ല്യം, റൂബൻ നെവെസ്, ബ്രൂണോ ഫെർണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മത്തേയുസ് ന്യൂനെസ്, പൗലീഞ്ഞ
ഫോർവേഡ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, റിക്കാർഡോ ഹോർട്ട, ഗോൺസാലോ റാമോസ്, യാവോ ഫെലിക്സ്, റാഫേൽ ലിയോ, ആന്ദ്രേ സിൽവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |