SignIn
Kerala Kaumudi Online
Saturday, 27 April 2024 12.16 AM IST

പ്രതിഷേധ സംഗമവുമായി ജീവനക്കാർ

kau1

തൃശൂർ: സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള ചാൻസലറുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ നടത്തിയ പ്രതിഷേധസംഗമം കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ ജോഷി ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികവുള്ളതാണ് കേരളത്തിലെ സർവകലാശാലകൾ. അവിടുത്തെ വൈസ് ചാൻസലർമാരും പ്രഗത്ഭരാണ്. കോടതിവിധി മറയാക്കി അവരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് പിൻവാതിൽ നിയമനത്തിനുള്ള ശ്രമമാണെന്നും ജോഷി പറഞ്ഞു. ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി ടീച്ചേർസ് അസോസിയേഷൻസിന്റെയും കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി ഓർഗനൈസേഷൻസിന്റെയും ആഭിമുഖ്യത്തിലായിരുന്നു സംഗമം. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ.പി.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്‌കുമാർ.കെ, പ്രതീഷ്, ഡോ.പ്രദീപ് കുമാർ, പി.കെ ശ്രീകുമാർ, കെ.ജി സിന്ധു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.