കൊല്ലം: ലോക കപ്പ് ഫുട്ബാളിന്റെ ആവേശം പകർന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'വൺ മില്യൺ ഗോളിന് ആരംഭമായി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയും മേയറും സ്പോർട്സ് കൗൺസിൽ അംഗങ്ങളും കായികതാരങ്ങളും ഗോളുകൾ അടിച്ചു.
മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.അജയനാണ് ജില്ലാ അംബാസിഡർ. ഡെപ്യൂട്ടി മേയർ കൊല്ലം മധു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, ദ്രോണാചാര്യ അവാർഡ് ജേതാവ് ഡി.ചന്ദ്രലാൽ, സായ് സെന്റർ ഇൻ ചാർജ് രാജീവ് തോമസ്, ജില്ലാ സ്പോർട്സ് ഓഫീസർ സി.വി.ബിജിലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |