വെല്ലിംഗ്ടൺ: തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയ്ക്ക് സമീപം കടലിൽ റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടോംഗയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ജനങ്ങൾ ജാഗ്രത തുടരണം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയായിരുന്നു ഭൂചലനം. ടോംഗ ദ്വീപിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. ടോംഗയിലെ വവാവു ദ്വീപിലെ നെയഫു നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ കിഴക്കാണ് പ്രഭവ കേന്ദ്രം.
ഇക്കഴിഞ്ഞ ജനുവരിയിൽ ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതത്തിൽ അതിശക്തമായ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തലസ്ഥാനമായ നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തിൽ സുനാമിത്തിര ആഞ്ഞടിച്ചിരുന്നു. ഒരു ഡസനോളം പേർ ടോംഗയിൽ അന്ന് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |