പത്തനംതിട്ട : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെ.പി.സി.സി ആരംഭിച്ചിരിക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് പത്തനംതിട്ടയിൽ നവോത്ഥാന സദസ് സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
ഗാന്ധി സ്ക്വയറിൽ രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാസ്കാരിക പ്രമുഖർ, എഴുത്തുകാർ, കെപിസിസി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നെഹ്റു ജയന്തി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |