കൊല്ലം: ദേശീയ ശിശുദിനമായ നാളെ മുതൽ അന്തർദേശീയ ശിശുദിനമായ 20 വരെ ചൈൽഡ്ലൈൻ ബാലാവകാശ വാരാചരണം നടത്തും. കുട്ടികളിൽ വർദ്ധിച്ചുവരുന്ന സാങ്കേതിക വിദ്യയുടെ ദുരുപയോഗവും ലഹരി ഉപയോഗവും അവരുടെ ശാരീരിക, മാനസിക, സാമൂഹിക വികസനത്തിന് തടസമാക്കുന്ന സാഹചര്യത്തിൽ, യൂണിസെഫും ചൈൽഡ്ലൈനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്കൂളുകളിൽ കുട്ടികൾക്കായി കായിക പരിപാടികളും സ്പോർട്സ് കിറ്റ്, ഫസ്റ്റ് എയിഡ്കിറ്റ് എന്നിവയുടെ വിതരണവും അനുബന്ധ ഗെയിമുകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുമെന്ന് ചൈൽഡ്ലൈൻ ജില്ലാ കോ ഓഡിനേറ്റർ സി. എബ്രഹാം, റൂറൽ കോ ഓഡിനേറ്റർ ബിനു ജോർജ്, റസ്ക്യൂ ഓഫീസർ റോസി ബ്രൂണോ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |