ഹരിദ്വാർ: ബാബാ രാംദേവ് നയിക്കുന്ന പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി ഫുഡ്സ് (നേരത്തേ രുചിസോയ) നടപ്പുവർഷം ജൂലായ്-സെപ്തംബർപാദത്തിൽ 42 ശതമാനം വർദ്ധനയോടെ 8,514 കോടി രൂപയുടെ പ്രവർത്തനവരുമാനം നേടി. മുൻവർഷത്തെ സമാനപാദത്തിൽ 5,995 കോടി രൂപയായിരുന്നു. 112.2 കോടി രൂപയാണ് ലാഭം.
ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധികളില്ലായിരുന്നെങ്കിൽ പ്രവർത്തനഫലം ഇതിലുമേറെ മെച്ചപ്പെടുമായിരുന്നെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഭക്ഷ്യവിഭാഗം 2,399.66 കോടി രൂപയുടെ വില്പനകുറിച്ചു; മൊത്തം ബ്രാൻഡഡ് വില്പനയുടെ 37.18 ശതമാനമാണിത്. ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിന്റെ കൂടി ഉൾപ്പെടെയുള്ള വില്പന 6,453.45 കോടി രൂപയാണ്; മൊത്തം ബ്രാൻഡഡ് ഉത്പന്നവില്പനയുടെ 77.02 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |