വടകര: അന്തർദേശീയ തലത്തിലെ എല്ലാവിധ തിരക്കുകൾക്കുമിടയിലും പാർലമെന്റ് ചർച്ചകളിൽ പങ്കെടുക്കാൻ പരമാവധി സമയം കണ്ടെത്തിയ ജവഹർലാൽ നെഹ്റു എന്ന പ്രധാനമന്ത്രിയിൽ നിന്ന് രാഷ്ട്രീയചർച്ചകളിൽ നിന്ന് ഒളിച്ചോടുന്ന ഭരണാധികാരിയിലെക്കാണ് രാജ്യം എത്തിച്ചേർന്നതെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം.ലിജു അഭിപ്രായപ്പെട്ടു. ജവഹർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നടന്ന നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സർവമാനവൈവിദ്ധ്യങ്ങളോടും സഹിഷ്ണുതയോടെ സംവദിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്റു. എന്നാൽ ഇന്ന് ന്യൂനപക്ഷങ്ങളും പാർശ്വവൽകൃത സമൂഹങ്ങളും ഭരണകൂടത്താൽ ഭയപ്പെടുത്തപ്പെടുകയാണെന്നും ലിജു പറഞ്ഞു. സി.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.പ്രജീഷ്, കാവിൽ രാധാകൃഷ്ണൻ പുറന്തോടത്ത് സുകുമാരൻ , ടി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |