തിരുവനന്തപുരം: കാലടി വോളി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 50ാം ആനുവൽ ഓൾ ഇന്ത്യ വോളിബാൾ ടൂർണമെന്റ്(ഗോൾഡൻ ജൂബിലി ടൂർണമെന്റ്) ഇന്ന് കാലടി ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. വൈകിട്ട് 5.30ന് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഡിപ്പാർട്ട്മെന്റ് ടൂർണമെന്റിൽ ഇന്ത്യയിലെ വിവിധ സർക്കാർ വകുപ്പുകളിലെ 8 ടീമുകൾ മാറ്റുരയ്ക്കും. പ്രാദേശിക ക്ലബുകളുടെ വിഭാഗത്തിലും ഇരു ഗ്രൂപ്പുകളിലായി 8 ടീമുകൾ മത്സരിക്കും. ക്ലബ് തലത്തിലെ വിജയികൾക്ക് കേരള കൗമുദി മുൻ ചീഫ് എഡിറ്ററായിരുന്ന എം.എസ്.രവിയുടെ പേരിലുള്ള എം.എസ്.രവി മെമ്മോറിയൽ ട്രോഫിയും ഡിപ്പാർട്ട് മെന്റ് തലത്തിൽ വിജയികൾക്ക് വിന്നേഴ്സ് ട്രോഫിയും സമ്മാനിക്കും. 18നും 19നും സെമി ഫൈനലും 20ന് ഫൈനലും നടക്കും. മത്സരങ്ങൾ രാത്രി 7ന് ആരംഭിക്കും. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി വി.ശിവൻകുട്ടി 20ന് രാത്രി 9ന് സമ്മാനിക്കും. കൗൺസിലർ വി.ശിവകുമാർ,ക്ലബ് പ്രസിഡന്റ് എം.പ്രസാദ്,നിതിൻ അനന്തപുരി എം.എസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |