മാവൂർ: ബിസിനസ് രംഗത്തെ മികവിന് മാവൂർ ജെ.സി.ഐ ഏർപ്പെടുത്തിയ അവാർഡിന് കടോടി ഗ്രൂപ്പ് സി .ഇ .ഒ. അബ്ദുൽ ഹമീദും .സീസൈം സോഫ്റ്റ്വെയർ സൊല്യൂഷൻസ് എം.ഡി .വി സി വിനോദും അർഹരായി. ജെ .സി .ഐ. മാവൂരിന്റെ എട്ടാമത് ഇൻസ്റ്റലേഷൻ ചടങ്ങിൽ ജെ.സി.ഐ ഇന്ത്യ മുൻ എസ്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഫ്സൽ ബാബു അവാർഡ് സമ്മാനിച്ചു. ജെ.സി.ഐ മേഖല അദ്ധ്യക്ഷൻ പ്രജിത് വി, വൈസ് പ്രസിഡന്റ് സനീഷ് പി, ജെ സി ഐ മാവൂർ പ്രസിഡന്റ് ശ്രീജിത്ത് മാവൂർ, സെക്രട്ടറി ഷൈജു മാവൂർ ട്രഷറർ ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |