SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

സന്യാസ സംഗമ വേദിയായി 'സംബോധാരണ്യം'

yathi-2

കൊല്ലം: സംബോധ് ഫൗണ്ടേഷൻ കേരളത്തിന്റെ ആസ്ഥാനമായ പെരുമൺ സംബോധാരണ്യത്തിൽ നടന്ന യതിപൂജ അക്ഷരാർത്ഥത്തിൽ സന്യാസ സംഗമ വേദിയായി. അഷ്ടമുടിക്കായലിന്റെ തീരത്ത് രണ്ടേക്കറോളം സ്ഥലത്ത് അടുത്തിടെ പണി കഴിപ്പിച്ച ശ്രീനികേതനം എന്ന കെട്ടിട സമുച്ചയത്തിന് തിലകക്കുറിയായി വസന്താനായർ വരച്ച അനന്തശയനം മ്യൂറൽ പെയിന്റിംഗിന്റെ അനാച്ഛാദനവും നടന്നു. വൈകുന്നേരം നടന്ന നഗര സങ്കീർത്തന ഘോഷയാത്രയ്ക്ക് സ്വാമി പ്രണവാനന്ദ സരസ്വതിയും മനോഹർ മല്ലനും നേതൃത്വം നൽകി. തുടർന്ന് ഇന്നലെ രാവിലെ നടന്ന യതി പൂജയിൽ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി സന്യാസി ശ്രേഷ്ഠർ സംബന്ധിച്ചു.സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, പ്രജ്ഞാനന്ദതീർത്ഥ , ആത്മസ്വരൂപാനന്ദ , ചിദാനന്ദപുരി, സത്സ്വരൂപാനന്ദ എന്നിവർ പ്രഭാഷണം നടത്തി. ഏലൂർ രാധാകൃഷ്ണ അയ്യരുടെ നിർദ്ദേശത്തിലൊരുക്കിയ സദ്യയുമുണ്ടായിരുന്നു.

യതി പൂജയോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ സംബോധ് ഫൗണ്ടേഷൻ കേരളത്തിന്റെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ.കെ.ഉണ്ണികൃഷ്ണപിള്ള നന്ദി പറഞ്ഞു.

ഡോ. അനുസുദേവൻ, ശാന്തി ശങ്കർ, സിന്ധു സതീഷ് എന്നിവർ കീർത്തനാലാപനം നടത്തി. ആർ.അനന്തശങ്കരൻ, പാർവ്വതി അനന്തശങ്കരൻ എന്നിവർ പൂർണ്ണ കുഭം നൽകി സന്യാസിമാരെ വേദിയിലേയ്ക്ക് ആനയിച്ചു.

വി.പാർവതി, സീതാലക്ഷ്മി, രമ്യ രാധാകൃഷ്ണൻ,അശ്വന്ത് , ഹേമന്ത്, ഉമാദത്തൻ, ആനന്ദവിനായക്, ശ്രീഹരി, എ. പ്രശാന്ത് , രഘു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.