കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന നേതൃശിബിരം സമാപിച്ചു.സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പതിനൊന്ന് ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നും തടഞ്ഞുവെച്ച ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും നേതൃശിബിരം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി എ.അബ്ദുൾ ഹാരിസ് (പ്രസിഡന്റ്),കെ.സി.സുബ്രഹ്മണ്യൻ (ജനറൽ സെക്രട്ടറി),വി.എം.ഷൈൻ (ട്രഷറർ),ബി.ഗോപകുമാർ,ബീന പൂവത്തിൽ,പി.ഐ സുബൈർ കുട്ടി,എസ്.അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ),കെ.ജോൺസൺ,സി.ബ്രിജേഷ്,പി.ഉണ്ണികൃഷ്ണൻ,ഡോ. ആർ. രാജേഷ്,ബിജു രാമചന്ദ്രൻ,എസ്.ബിനോജ്,സി.വി.ബെന്നി (സെക്രട്ടറിമാർ).സംസ്ഥാന ട്രഷറർ വി.എം.ഷൈൻ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് എൻ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |