ദീർഘനാളുകൾക്ക് ശേഷം വീഡിയോയുമായി കാവ്യ മാധവൻ. തന്റെ നൃത്ത അദ്ധ്യാപകനായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസയുമായിട്ടാണ് നടിയെത്തിയിരിക്കുന്നത്. ക്ലാസിക്കൽ ഡാൻസ് ബാൻഡായ ആനന്ദ വൈഭവം ആണ് അദ്ദേഹത്തിന്റെ പുതിയ സംരംഭം.
'അദ്ദേഹം എന്റെ പിതാവിന്റെയും മാതാവിന്റെയും സഹോദരന്റെയും സ്ഥാനത്തുനിൽക്കുന്ന ആളാണ്. എന്തും തുറന്നുപറയാൻ പറ്റുന്ന നല്ലൊരു സഹൃത്താണ് മാഷ് എനിക്ക്. നമ്മൾ തളർന്നിരിക്കുന്ന സമയത്ത് രണ്ട് കൈയും തന്ന് നമ്മളെ പിടിച്ചെഴുന്നേൽപ്പിക്കുന്ന നല്ലൊരു മോട്ടിവേറ്ററാണ് മാഷ്. പല പല രൂപങ്ങളിലെനിക്ക് മാഷിനെ നിർവചിക്കാൻ പറ്റും.
വലിയൊരു കലാകാരനായാലും കലാകാരിയായാലും നമ്മൾ വിചാരിക്കും, ഇത്രയധികം അറിവുകളൊക്കെയായി ഇനിയിപ്പോൾ പുതുതായി എന്ത് ചെയ്യാനാണെന്ന്. പക്ഷേ മാഷ് അങ്ങനെയല്ല. എപ്പോൾ കാണുമ്പോഴും മാഷ് എന്തെങ്കിലും പുതിയ കാര്യത്തെക്കുറിച്ചുള്ള ആലോചനയിലായിരിക്കും.
ആ ഒരു ആലോചനയാണ് ഇന്ന് ഈയൊരു സംരംഭത്തിൽ എത്തിനിൽക്കുന്നത്. നമുക്ക് ശിഷ്യന്മാർക്ക് കൂടി മാഷ് പഠിപ്പിച്ച് തരികയാണ്. കലാകാരന്മാരുടെ യാത്ര ഒരിക്കലും അവസാനിക്കില്ല, ആ യാത്ര തുടർന്നുകൊണ്ടിരിക്കയാണെന്ന് പഠിപ്പിക്കുകയാണ്.'- കാവ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |