കോട്ടയം. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘവുമായി ചേർന്ന് നാളെ ബസേലിയസ് കോളേജ് സെമിനാർ ഹാളിൽ വിജ്ഞാനോത്സവം സംഘടിപ്പിക്കും. എം.ജി.സർവകലാശാലാ പ്രോ.വി സി ഡോ.സി.റ്റി.അരവിന്ദകുമാർ, കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് തലവൻ ഡോ.അച്യുത് ശങ്കർ, ഡോ.പ്രതീഷ് ജി.പണിക്കർ മാദ്ധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, എം.എസ്.ശ്രീകല എന്നിവർ പ്രഭാഷണം നടത്തും. രാവിലെ 10ന് എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ദർശന കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |