കോട്ടയം. ലഹരിക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടി മോചന ജ്വാല ദുബായിലും നടന്നു. പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ദുബായിൽ പരിപാടികൾ സംഘടിപ്പിച്ചത് പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബ്രഹാം പി.സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ നടന്ന മോചന ജ്വാലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ദുബായിലും സംഘടിപ്പിച്ചത്. ഉന്നതാധികാരസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രമോദ് നാരായണൻ, വിജി എം. തോമസ്, സ്റ്റിയറിങ് കമ്മിറ്റി അംഗമായ എബ്രഹാം പി. സണ്ണി എന്നിവർക്ക് സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |