SignIn
Kerala Kaumudi Online
Friday, 26 April 2024 7.25 PM IST

വേൾഡ് ഫൂട്ട്‌വോളി ചാമ്പ്യൻഷിപ്പ്:  ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

1
ഫുട്ബോൾ ഫിലിം ഫെസ്റ്റിവൽ സ്വിച്ചോൺ കർമ്മം എം. കെ രാഘവൻ എം പി നിർവഹിക്കുന്നു.

കോഴിക്കോട്: ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി. എം.കെ.രാഘവൻ എം.പി സ്വിച്ചോൺ കർമം നിർവഹിച്ചു. ഫൂട്ട് വോളി അസോസിയേഷൻ ഒഫ് ഇന്ത്യ ,ഫൂട്ട് വോളി അസോസിയേഷൻ ഒഫ് കേരള , ചലച്ചിത്ര അക്കാഡമി, കാലിക്കറ്റ് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സുബൈർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു .
സംഘാടകർക്കുള്ള പ്രത്യേക ജഴ്സി എം.കെ.രാഘവൻ എം.പി ഭക്ഷണ കമ്മിറ്റി ചെയർമാൻ വി.പി. അബ്ദുൽ കരീമിന് നൽകി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ മുഖ്യതിഥിയായി. സ്പോർട്സ് കൗൺസിൽ അംഗങ്ങളായ പി.ടി.അഗസ്റ്റിൻ ,ടി.എം. അബ്ദുറഹിമാൻ , പി.കിഷൻചന്ദ്, എം.മുജീബ്റഹ്‌മാൻ, കെ.വി. അബ്ദുൽ മജീദ്, പി. നവീന, ബാബു കെൻസ, എ.വി. ഫർദിസ് എന്നിവർ പ്രസംഗിച്ചു. ഡോ.പി. അബ്ദുൽനാസർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി സെക്രട്ടറി എ.കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും സി.ഇ.ഒ അബ്ദുല്ല മാളിയേക്കൽ നന്ദിയും പറഞ്ഞു. 17 ന് ഫിലിംഫെസ്റ്റിവൽ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.