കൊട്ടാരക്കര: വെട്ടിക്കവല മഹാ ക്ഷേത്രങ്ങളിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ സമൂഹ പാൽപ്പൊങ്കാലയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. രാവിലെ 7ന് സംഗീത പ്രതിഭകൾ പങ്കെടുത്ത് കീർത്തനാലാപനം നടത്തി. തുടർന്ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. കെ.ബി.ഗണേശ് കുമാർ എം.എൽ.എ പൊങ്കാല ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജി.രതികുമാർ, കെ.ഹർഷകുമാർ, ഡി.സന്തോഷ് കുമാർ, ആശാബാബു, കെ.എൻ.ശശികുമാർ, സതീഷ് വെട്ടിക്കവല എന്നിവർ സംസാരിച്ചു. ഭണ്ഡാര അടുപ്പിൽ മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനന്ദ് ശങ്കർ അഗ്നി ജ്വലിപ്പിച്ചു. ദേവസ്വം ബോർഡംഗം കെ.അനന്തഗോപൻ പ്രസാദ വിതരണം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |