SignIn
Kerala Kaumudi Online
Friday, 26 April 2024 2.45 PM IST

സഹകരണ വാരാഘോഷം സർക്കിൾ തല ഉദ്ഘാടനം

sahakaranam

കൂത്തുപറമ്പ് : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നാളെ നടക്കും. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സമ്മാനം നൽകുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കെ.കെ.നാരായണൻ,പി.പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് "കേരളത്തിലെ സഹകരണ പ്രസ്ഥാനം സാദ്ധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കൂത്തുപറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ സി വി.ശശീന്ദ്രൻ,എ.കെ.പത്മനാഭൻ,മധു കനോത്ത്,കെ.വി.ഗംഗാധരൻ,വിനോദൻ കല്ലിക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.