SignIn
Kerala Kaumudi Online
Saturday, 27 April 2024 1.35 AM IST

'ഗാന്ധിജിയെ അറിയാൻ' പുസ്തക കോർണർ

news
പടം.. കലാവതി അമ്മയിൽ നിന്നും എം.കെ രാഘവൻ എം.പി പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു

കക്കട്ടിൽ: ഗാന്ധിജിയുടെ ദർശനങ്ങളും രചനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി പുസ്തക കോർണറിന് തുടക്കം. ഗ്രന്ഥശാല പ്രവർത്തകനും നരിപ്പറ്റ നോർത്ത് എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകനുമായിരുന്ന ടി.കെ മാധവൻ മാസ്റ്ററുടെ സ്മരണക്കായി കുടുംബമാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിജിയുടെ ജീവചരിത്രം, ആത്മകഥ എന്നിവ ഉൾപ്പെടെ ആറായിരത്തോളം രൂപ വില വരുന്ന പുസ്തകങ്ങളാണ് കോർണറിൽ ഉണ്ടാവുക. എല്ലാവർഷവും തിരഞ്ഞെടുക്കപ്പെടുന്ന ഗ്രന്ഥശാലകളിലോ , വിദ്യാലയങ്ങളിലോ ആണ് പദ്ധതി നടപ്പാക്കുക. മാധവൻ മാസ്റ്ററുടെ ഭാര്യ കലാവതി അമ്മയിൽ നിന്ന് എം.കെ.രാഘവൻ എം.പി ആദ്യ കോർണറിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി. വീക്കോസ് പ്രസിഡന്റ് കെ.സജീവൻ, അജിതേന്ദ്ര കുമാർ, സുരേന്ദ്രനാഥ്, അഖിലേന്ദ്രൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.