കൊല്ലം: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് ഒഫ് കേരള (സി.ഐ.ടി.യു) ജില്ലാ സമ്മേളനം നാളെ കരുനാഗപ്പള്ളി ഗവ. ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് ജി.സുബാഷ് അദ്ധ്യക്ഷനാകും. സംസ്ഥാന ജന. സെക്രട്ടറി വി.കെ.അരവിന്ദാക്ഷൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
ലൈസൻസില്ലാതെ അനധികൃതമായി വയറിംഗ് ജോലികൾ ചെയ്യുന്നത് തടയണമെന്ന് സമ്മേളനം ആവശ്യപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് ജി.സുഭാഷ്, സെക്രട്ടറി എസ്.സോമൻ പിള്ള, സംസ്ഥാന സെക്രട്ടറി എ.സുരേഷ് കുമാർ, ജില്ലാ ജോ.സെക്രട്ടറി സത്താർ ബാബു, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബി.മൻസൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |