കെയ്റോ: ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ( യു.എൻ ) കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 27" ഇന്ന് സമാപിക്കും. ഉച്ചകോടിയോട് അനുബന്ധിച്ചുള്ള കാലാവസ്ഥാ ഉടമ്പടിയുടെ ആദ്യ കരട് രൂപം ഇന്നലെ യു.എൻ പ്രസിദ്ധീകരിച്ചു. എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗം ഘട്ടംഘട്ടമായി നിറുത്തലാക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം കരടിൽ പരാമർശിച്ചിട്ടില്ല. യൂറോപ്യൻ യൂണിയനും മറ്റു പല രാജ്യങ്ങളും ഇന്ത്യയുടെ നിർദ്ദേശത്തെ പിന്തുണച്ചിരുന്നു. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താത്ത കൽക്കരി ഊർജത്തിന്റെ ഉപയോഗം ഘട്ടമായി കുറയ്ക്കാൻ കരടിൽ പ്രോത്സാഹിപ്പിക്കുന്നു. ദരിദ്ര, വികസ്വര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ നഷ്ടപരിഹാരം എന്ന് ലഭ്യമാക്കുമെന്നും പരാമർശമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |