തിരുവനന്തപുരം: രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ നാളെ ബാങ്ക് സേവനങ്ങളിൽ തടസം നേരിടാൻ സാദ്ധ്യത. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) നവംബർ 19ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ സേവനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ച അനിശ്ചിതത്വത്തിലാണെന്ന് എഐബിഇഎ അവകാശപ്പെടുന്നതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമാകും ബാങ്കുകൾ പ്രവർത്തിക്കുക.
AIBEA decides to go ahead with Nov 19 bank strike, discussions with IBA & Managements fail https://t.co/GF1Crn2k5W
— CH VENKATACHALAM (@ChVenkatachalam) November 18, 2022
യൂണിയൻ പ്രവർത്തിക്കുന്നതിന്റെ പേരിൽ ബാങ്കുകൾ ജീവനക്കാരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നു എന്നാണ് അസോസിയേഷന്റെ വാദം. ഇതിനെതിരെയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ തടസ്സപ്പെടുന്നത് മൂലവും ആളുകൾ പണം പിൻവലിക്കാൻ കൂടുതലായി എടിഎമ്മുകൾ ഉപയോഗിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഉപഭോക്താക്കൾക്ക് തടസ്സം നേരിടാനുള്ള സാദ്ധ്യത കൂടുതലാണ്.
Our Strike on 19th Nov.2022#AIBEA pic.twitter.com/0hzj3Tw3iX
— CH VENKATACHALAM (@ChVenkatachalam) November 18, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |