തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ സൗഹൃദ മത്സരം നടത്തുന്നു. നാളെ വൈകിട്ട് നാലിന് അരണാട്ടുകര നേതാജി ഗ്രൗണ്ടിലാണ് ഫുട്ബോൾ മത്സരം. രമേശ് ചെന്നിത്തല മത്സരം ഉദ്ഘാടനം ചെയ്യും. മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, സോളി സേവിയർ, സി.ഡി. ഫ്രാൻസിസ്, സന്തോഷ് ട്രോഫി താരങ്ങളായ ലിയോ രാജൻ, പുരുഷോത്തമൻ, ലയണൽ തോമസ്, ജിതിൻ, റെനിൽ, രാഹുൽ രാജ്, സുരേഷ് ബാബു, ഉത്തമൻ എന്നിവരും ടി.എൻ. പ്രതാപൻ എം.പി, സനീഷ്കുമാർ ജോസഫ് എം.എൽ.എ, മുൻ എം.പിമാർ, മുൻ എം.എൽ.എമാർ, ജനപ്രതിനിധികൾ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |