വേളം: ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മന്ത്രി വി.അബ്ദുറഹിമാൻ കൂളിക്കുന്നിൽ ഉദ്ഘാടനം ചെയ്തു. 27 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കായിക കലാമത്സരങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി 26ന് സാംസ്കാരിക ഘോഷയാത്രയും നടത്തും. ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു, സറീന നടുക്കണ്ടി, തായന ബാലാമണി, പി.പി.ചന്ദ്രൻ, കെ.സി. മുജീബ് റഹ്മാൻ, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.കെ.മനോജൻ, ഇ.കെ. കാസിം, പി. വൽസൻ, കെ.കെ.അബ്ദുള്ള, സി.രാജീവൻ, തായനശശീ ന്ദ്രൻ, എം. സലിം, എ.കെ. ചിന്നൻ, മഠത്തിൽ ശ്രീധരൻ ,കെ.സി. സിത്താര, എം.സി. മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |