പടിഞ്ഞാറേ കല്ലട : പഞ്ചായത്തിലെ കടപ്പാക്കുഴിയിൽ പ്രവർത്തിച്ചുവരുന്ന ത്രിവേണി മെറ്റൽ ക്രഷർ യൂണിറ്റിൽ പുതുതായി ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ കഴിഞ്ഞദിവസം ബഹുജന മാർച്ച് നടത്തി. പടിഞ്ഞാറേ കല്ലടയിലെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലയാറ്റുമുക്കിൽ നിന്ന് ആരംഭിച്ച മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു .സമരസമിതി ചെയർമാൻ ഡോ.സി. ഉണ്ണികൃഷ്ണൻ ,സമരസമിതി കൺവീനർ സുഭാഷ് എസ്. കല്ലട, കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,ഡോ .പി. കെ.ഗോപൻ ,അനിൽ എസ് .കല്ലേലി ഭാഗം ,വൈ. ഷാജഹാൻ,വി.രതീഷ് ,എസ്.ഗോപാലകൃഷ്ണപിള്ള ,ഉണ്ണികൃഷ്ണൻ ,എൻ. യശ്പാൽ, ഉല്ലാസ്കോവൂർ,വി.അനിൽ,ടി.ശശികുമാർ, മാധവൻ പിള്ള , ഉഷാലയം ശിവരാജൻ ,അഡ്വ.ബി.തൃദീപ് കുമാർ ,കൃഷ്ണകുമാർ ,സുരേഷ് ചന്ദ്രൻ ,കിടങ്ങിൽ കെ. മഹേന്ദ്രൻ ,ചുളുത്തറ ജി. ശിവകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |