SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 AM IST

ആരാധകരുമായി വിജയ്‌യുടെ കൂടിക്കാഴ്ച

mm

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ചെന്നൈ പനയൂരിൽ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. മുൻപ് ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു.

പുതിയ ചിത്രമായ വാരിസ് ജനുവരിയിൽ പൊങ്കൽ റിലീസായി ഒരുങ്ങുന്നതിനിടെയായിരുന്നു വിജയ്‌യുടെ കൂടിക്കാഴ്ച. നാമക്കൽ, സേലം, കാഞ്ചീപുരം ജില്ലകളിലെ ആരാധകരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തിയത്. വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളായവർക്ക് മാത്രമായിരുന്നു പ്രവേശനം. കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.