ചങ്ങനാശേരി. നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഫാത്തിമാപുരം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നാണ് രണ്ടടി വളർച്ചയുള്ള കഞ്ചാവു ചെടി ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി പ്രവീണും സംഘവും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവ പരിശോധിച്ച് വരവെയാണ് ചെടി ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ തമ്പടിക്കുന്ന സ്ഥലമാണെന്ന് സമീപവാസികൾ പറഞ്ഞു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർ അഞ്ജിത് രമേശ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |