തിരുവല്ല : ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് വൈ.എം.സി.എ ടേബിൾ ടെന്നീസ് അക്കാദമി ഹാളിൽ തഹസിൽദാർ ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ എബ്രഹാം ഐപ്പ് ജേതാവായി. അണ്ടർ 15 ആൺകുട്ടികളിൽ ഏബൽ ജേക്കബ് ഫിലിപ്പ് വിജയിയായി. രണ്ടുവിജയങ്ങളുമായി ലെവിൻ തോമസ് ലാനു രണ്ടാമതെത്തിയപ്പോൾ എബ്രഹാം ഐപ്പ് മൂന്നാംസ്ഥാനത്തെത്തി. മാർത്തോമ്മാ സഭാട്രസ്റ്റി രാജൻ ജേക്കബ്, വൈ.എം.സി.എ സെക്രട്ടറി ടി.സി.ജേക്കബ്, ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി സുനിൽ കോശി, ഐപ്പ് എബ്രഹാം, ജോയ് ജോൺ, നൈനാൻ എം.കൊച്ചിയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |