SignIn
Kerala Kaumudi Online
Saturday, 04 February 2023 4.54 AM IST

സ്‌കൂളിന്റെ സൽപ്പേരിനെ ബാധിക്കും, അദ്ധ്യാപകൻ പീഡിപ്പിച്ച വിദ്യാർത്ഥിനിയെ പരാതി പിൻവലിപ്പിക്കാൻ വനിതാ പ്രിൻസിപ്പലടക്കം സമ്മർദ്ദം ചെലുത്തി

kiran

കൊച്ചി: സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ളസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ അടക്കം രണ്ട് അദ്ധ്യാപകരെ അറസ്റ്റ് ചെയ്തത് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതിനെന്ന് പൊലീസ്. വിദ്യാർത്ഥിനിയെയും മാതാവിനെയും മാനസികമായി സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാനായിരുന്നു ഇവർ ശ്രമിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അദ്ധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55), പനങ്ങാട് വെളിപറമ്പിൽ വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനത്തിന് ഇരയായാൽ പൊലീസിനെയോ അനുബന്ധ സംവിധാനത്തെയോ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണെന്നിരിക്കെ ഇവർ പീഡനവിവരം മറച്ചുവയ്ക്കുകയും പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി ഇവർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് അദ്ധ്യാപകർ ഭയന്നതായും പൊലീസ് വ്യക്തമാക്കുന്നു. പോക്‌സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂവരെയും ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.

നവംബർ 16ന് തൃപ്പൂണിത്തുറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകനോടൊപ്പം പോയ കുട്ടി രാത്രി എട്ടുമണിയോടെ മടങ്ങിവരവേ അതിക്രമത്തിന് വിധേയയായെന്നാണു കേസ്. നിർദ്ധന മാതാപിതാക്കൾക്ക് കുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് ഇയാൾ ബൈക്കിൽ കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മടങ്ങിവരവേ കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

സഹപാഠികളോട് വിദ്യാർത്ഥിനി വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസ് അറിഞ്ഞതും കേസ് എടുത്തും. വിവരമറിഞ്ഞ് വിദ്യാർത്ഥികൾ സമരം ചെയ്തതോടെ അദ്ധ്യാപകൻ രക്ഷപ്പെട്ടു. കേസിലെ പ്രതിയായ ഗസ്റ്റ് അദ്ധ്യാപകൻ പട്ടിമറ്റം നടുക്കാലയിൽ കിരൺ (43) കഴിഞ്ഞ ദിവസം നാഗർകോവി ൽ നിന്ന് അറസ്റ്റിലായിരുന്നു. ഇയാളുടെ ഒളിസങ്കേതം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തിയാണ് പിടികൂടിയത്. നാടുവിടുന്നതിനായി ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOCHI, THRIPPUNITHURA, STUDENT, PLUSONE, SEXUALLY, ASSAULTED, TEACHER, SCHOOL, PRINCIPAL, PRESSURISED, WITHDRAW, COMPLAINT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.