മലപ്പുറം: തന്റെ മലബാർ സന്ദർശനം ചിലർ വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ടെന്നും തനിക്ക് ഗ്രൂപ്പുണ്ടാക്കാൻ താത്പര്യമില്ലെന്നും ശശി തരൂർ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ എ, ഐ തുടങ്ങിയ ഗ്രൂപ്പുകളുണ്ട്. ഇനിയൊരു അക്ഷരം വേണമെങ്കിൽ അത് യു ആണ്. യുണൈറ്റഡ് കോൺഗ്രസ് മതിയെന്നാണ് തന്റെ അഭിപ്രായം. രണ്ട് യു.ഡി.എഫ് എം.പിമാർ ഘടകകക്ഷി നേതാക്കളുമായി സംസാരിക്കുന്നത് വലിയ വാർത്തയാവേണ്ട വിഷയമല്ല. രാഷ്ട്രീയത്തിൽ വന്ന ശേഷം ഒമ്പതാം തവണയാണ് പാണക്കാട്ടെത്തുന്നത്. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നടത്തുന്ന സൗഹാർദ്ദ സംഗമം മികച്ച പരിപാടിയാണ്. രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം അരങ്ങേറുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമാണ് ഉയർത്തേണ്ടത്. തരൂരിന്റെ സന്ദർശനങ്ങളെ ആരാണ് ഭയക്കുന്നതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, തനിക്ക് ആരെയും ഭയമില്ലെന്നും തന്നെ ആരും ഭയക്കേണ്ട ആവശ്യമില്ലെന്നും തരൂർ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |