SignIn
Kerala Kaumudi Online
Saturday, 27 April 2024 12.27 PM IST

കേരള സർവകലാശാലാ പരീക്ഷാഫലം

ee

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ.മലയാളം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 28 മുതൽ ആരംഭിക്കാനിരുന്ന മൂന്ന്,നാല് സെമസ്റ്റർ എം.എ./എം.എസ്‌സി./എംകോം. (എസ്.ഡി.ഇ.-റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 2 മുതൽ ആരംഭിക്കും.പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.എൽ.ഐ.എസ്‌സി. പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 2ന് രാവിലെ 10 മുതൽ കാര്യവട്ടം എസ്.ഡി.ഇ.യിൽ വച്ചും വൈവാ വോസി 19 ന് രാവിലെ 11 മുതൽ പാളയം ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ വച്ചും നടത്തും. ഡിസർട്ടേഷൻ ഡിസംബർ 15നകം നൽകണം.

മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 25വരെയും 150രൂപ പിഴയോടെ 29വരെയും 400രൂപ പിഴയോടെ ഡിസംബർ ഒന്ന് വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ.,ബി.എസ്‌സി.,ബി കോം.,മേഴ്സിചാൻസ്- 2010,2011,2012 അഡ്മിഷൻ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 12വരെയും 150രൂപ പിഴയോടെ 15വരെയും 400രൂപ പിഴയോടെ 17വരെയും അപേക്ഷിക്കാം.

2021 -2022 വർഷത്തിൽ ബിരുദ കോഴ്സുകളിൽ സർവകലാശാലാ മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതിയുളളവർ ഡിസംബർ 31നകം പ്രിൻസിപ്പൽ മുഖേന സർവകലാശാലയിൽ അറിയിക്കണം.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒഴിവുള്ള ബി.ടെക്,ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷൻ 24 മുതൽ കോളേജ് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾക്ക് www.ucek.in.


ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്‌ക്രിപ്റ്റ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ബിരുദം. പ്രായപരിധിയില്ല. അവസാന തീയതി ഡിസംബർ 15. ഫോൺ:0471-2308421,9495700985.

യു.ജി.സി. ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്ററിൽ ഡിസംബർ 16 മുതൽ 22വരെ സർവകലാശാല/കോളേജ് അദ്ധ്യാപകർക്കായി നടത്തുന്ന ഗ്രൂപ്പ് തിയറി ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങൾക്കും www.keralauniverstiy.ac.in/ugcasc.

യു.ജി.സി. ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്ററിൽ 2023 ജനുവരി 4 മുതൽ 17വരെ സർവകലാശാല/കോളേജ് അദ്ധ്യാപകർക്കായി നടത്തുന്ന വിമൻസ് സ്റ്റഡീസ് ആൻഡ് വിമൻ എംപവർമെന്റ് റിഫ്രഷർ കോഴ്സിന് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniverstiy.ac.in/ugcasc.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.