ചേലേമ്പ്ര : ലയൺസ് ക്ലബ്ബ് ഒഫ് ചേലേമ്പ്ര മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെ ഹോം ഫോർ ഹോംലെസ്സ് പ്രോജക്ടിന്റെ ഭാഗമായി സ്പിന്നിംഗ് മിൽ മടത്തിൻകുളങ്ങര കോമങ്ങോട്ട് രഞ്ജിതയ്ക്ക് ആറര ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച സ്നേഹഭവനം വീടിന്റെ താക്കോൽദാനം ജില്ലാ ഗവർണർ സുഷമ നന്ദകുമാർ നിർവ്വഹിച്ചു. ചേലേമ്പ്ര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം..ഫൈസലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജോർജ് മെറേലി മുഖ്യ പ്രഭാഷണം നടത്തി. കെ.എം. അഷ്റഫ്, ജില്ലാ സെക്രട്ടറി ബാബു ദിവാകരൻ, സോൺ ചെയർമാൻ കെ.സി. മനോജ്, ജില്ലാ ലിയോ കോ ഓർഡിനേറ്റർ നാരായണൻ എന്ന ഉണ്ണി, ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഉഷ തോമസ് സ്വാഗതവും ട്രഷറർ എ. ബാലകൃഷ്ണൻ
എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |