SignIn
Kerala Kaumudi Online
Thursday, 02 May 2024 1.09 PM IST

പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി തലസ്ഥാനത്ത് 'ഹയാത്ത് റീജൻസി': ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

hayath

കേരളത്തിൽ ഹയാത്തും ലുലുവും ചേർന്നാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടൽ

നഗരത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്ന് സവിശേഷത

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് പ്രവർത്തനമാരംഭി​ക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസി ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപറേഷനും ചേർന്നുള്ള കേരളത്തിലെ മൂന്നാമത്തെ ഹോട്ടലാണി​ത്. കൊവിഡ് കാരണം അഞ്ചുകൊല്ലമെടുത്താണ് പഴയ താജ് വിവാന്തയെ നവീകരിച്ചെടുത്തതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താൻ ഹോട്ടൽ ബിസിനസിലേക്ക് തിരിയാനുണ്ടായ കാരണവും യൂസഫലി ഓർമിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ പഠിക്കുന്നതിനിടെ അന്നത്തെ പഞ്ചനക്ഷത്ര ഹോട്ടലായ കാമ സന്ദർശിച്ചതിന് പിന്നാലെയാണ് ഹോട്ടൽ ബിസിനസെന്ന ചിന്ത തന്റെയുള്ളിലും വളർന്നത്. ഇന്ന് ഇന്ത്യയിൽ 41 ഹോട്ടലുകളും ഗ്ലോബലി 110 ഹോട്ടലുകളുമുണ്ട്. തലസ്ഥാനത്തെ തന്റെ ആദ്യ സംരംഭമായ ലുലുമാളിന് വൻ വരവേൽപ്പാണ് ജനങ്ങൾ നൽകിയത്. ഹയാത്തിനും അതു പ്രതീക്ഷിക്കുന്നു. പ്രതിദിനം 40,000ത്തിലേറെ പേർ തലസ്ഥാനത്തെ ലുലുമാൾ സന്ദർശിക്കുന്നുണ്ട്. കൊച്ചിയിലിത് 65,000ത്തിന് മേലെയാണ്. തനിക്ക് കൊന്ത സമ്മാനിച്ച മാദ്ധ്യമപ്രവർത്തകൻ ഐപ്പ് വള്ളിക്കാടന്റെ അമ്മയ്‌ക്ക് സ്വർണ മാലയും യൂസഫലി സമ്മാനിച്ചു. എം.എ അഷറഫലി, എം.എ നിഷാദ്, ധ്രുവ് റാത്തോഡ്, വി. നന്ദകുമാർ, ജോയ് ഷഡാനൻ, അദീപ് അഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 27 മുതലാണ് ഗസ്റ്റുകൾക്ക് താമസിക്കാനാവുക. കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,ആന്റണി രാജു,ജി.ആർ.അനിൽ,വി.ശിവൻകുട്ടി, ശശി തരൂർ എം.പി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഓപ്പണിംഗ് ഓഫർ

ബേസിക് റൂം-10,299 പ്ലസ് ടാക്സ് (ഫെബ്രുവരി വരെ ബുക്കിംഗ്)

ഹയാത്തിന് സവിശേഷതകളേറെ

2.2 ഏക്കറിൽ 600 കോടി രൂപ ചെലവിട്ട് എട്ട് നിലകളിലായി നവീകരണം

പ്രീമിയം ഗ്രേറ്റ് ഹാൾ, ഗ്ലാസ് എലവേറ്റർ, എക്സലേറ്റർ, ഡൈനാമിക് ഇവന്റ് സ്‌പേസ് തുടങ്ങിയ സൗകര്യങ്ങൾ


1650 ചതുരശ്രയടി വിസ്തീർണമുള്ള പ്രസിഡൻഷ്യൽ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റീജൻസി സ്യൂട്ട്, 37 ക്ലബ് റൂമുകൾ ഉൾപ്പെടെ 132 മുറികൾ


മലബാർ കഫേ, ഓറിയന്റൽ കിച്ചൻ, ഐവറി ക്ലബ്ബ്, ഓൾ തിങ്സ് ബേക്ക്ഡ്, റീജൻസി ലോഞ്ച് തുടങ്ങിയ അഞ്ച് റെസ്റ്റോറന്റുകളും

താമസക്കാർക്ക് പുറമെ പൊതുജനങ്ങൾക്കും റെസ്റ്റോറന്റ് സന്ദർശിക്കാൻ അവസരം.

ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, ജിം, ആയുർവേദ, പശ്ചാത്യ തെറാപ്പി സൗകര്യങ്ങളുള്ള സ്പാ

400 കാറുകളും 250 ഇരുചക്ര വാഹനങ്ങളും ഇടാവുന്ന മൾട്ടിലെവൽ പാർക്കിംഗ്

രാജ്യാന്തരസമ്മേളനങ്ങൾ, ബിസിനസ് മീറ്റിംഗുകൾ, വിവാഹങ്ങൾ എന്നിവയ്ക്ക്

അനുയോജ്യമായ മൂന്ന് വേദികൾ

ഗ്രേറ്റ് ഹാൾ 10,500-ചതുരശ്രയടി -1000 പേർക്ക് ഇരിക്കാം

റോയൽ ബോൾ റൂം-6860 ചതുരശ്രയടി - 700 പേർക്ക് ഇരിക്കാം

ക്രിസ്റ്റൽ ഹാൾ- 1000 ചതുരശ്രയടി-60 പേർക്ക് ഇരിക്കാം

പ്രസി‌ഡൻഷ്യൽ സ്യൂട്ട്

വി.വി.ഐ.പികൾക്ക് താമസിക്കാൻ അനുയോജ്യമായ പ്രത്യേക സൗകര്യങ്ങൾ. ബെഡ് റൂം,കിച്ചൺ,ലിവിംഗ് സ്പെയ്‌സ്,ഡൈനിംഗ്,പ്രത്യേക ബഡ്‌ലർ സർവീസ് അടക്കം ലഭ്യമാകും.ഒരുലക്ഷത്തിനടുത്തുവരെയാണ് റേറ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.